19 ഡിസംബർ 2013

As 'who' like it?

This is my Life and i am the person who is with the same life. I have visions and dreams about my life. But unfortunately i am not the person who drives my life. Then who drives it? i want to know.
Some times i feel that it is nice, good,...
But most of the time i feel bad, very bad.
I feel bad about myself. I feel very bad about myself.
I feel bad about my situations. Does anyone know who drives my life. It's not my doings. I am sure.I am SURE. Because, ''knowing about myself is better... but knowing about others is more better''. And i am a person who believes these words. So i consider all the other person's feeling and words most of the time. And i get nothing other than sadness. Can any-one tell who/what drives my life.

27 മേയ് 2013

ഒരു മെയ്‌ മാസം.

എന്‍റെ പ്രിയപ്പെട്ടവരെ,
                                               ഞാന്‍ എന്തിന് എഴുതാതിരിക്കണം. ഈ മാസം എന്‍റെ ജീവിതത്തില്‍ മറക്കാനാവാത്തതാണ് . ഈ മാസത്തിന്റെ ആദ്യം എന്‍റെ ജന്മദിനം ആഘോഷിച്ചു. എല്ലാ തവണയുംപോലെ  അമ്മയും ചേച്ചിയും വിളിച്ച് ആശംസകള്‍ പറഞ്ഞു. പിന്നെ രണ്ട്‌ സുഹൃത്തുക്കളും. ഇനി ഈ മാസം  അവസാനം എന്‍റെ അമ്മയുടെ പിറന്നാളാണ്. ഞാന്‍ അമ്മയെ വിളിക്കാറില്ല എന്ന് ഇനി പറയിപ്പിക്കരുത്. അമ്മയെ വിളിക്കണം. ഞാന്‍ കഴിഞ്ഞ ദിവസം അമ്മയെ വിളിച്ചിരുന്നു. അമ്മ കുറേ സമയം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. എനിക്ക് ശെരിക്കും സങ്കടം തോന്നി. ആരെയോ സംസാരിക്കാന്‍ കിട്ടിയ ഒരു സന്ദോഷം ആ സംസാരത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ ആ കൊതി തീരുവോളം സംസാരിക്കാം എന്ന് കരുതി. പക്ഷെ എന്‍റെ മൊബൈലിലെ തുക അതിനനുവധിച്ചില്ല. അതു കട്ട്‌ ആയി. അതിനറിയില്ലല്ലോ എന്‍റെ കാര്യങ്ങള്‍.. ഇതിനിടയില്‍ പിന്നയും എത്രയോ ദിവസങ്ങള്‍. എല്ലാം വളരെയധികം എന്നെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. കാലങ്ങള്‍ ഋതുക്കളെ മാറ്റിയും തിരുത്തിയും ജീവിക്കുന്നു എന്ന് പറഞ്ഞാലും ഈ ഇടവപ്പാതി പെയ്തുതുടങ്ങി. ഇനി ഭൂമിയുടെ കൊതി തീരുവോളം മഴയുടെ ശബ്ദം കേള്‍ക്കട്ടെ. എല്ലാവര്‍ക്കും ഒരു മഴക്കാലാശംസ ഞാന്‍ നേരുന്നു. മറക്കാനാവാത്ത ഇടവപ്പാതിയുടെ ഓര്‍മ്മകള്‍ മരിക്കാതെ നിങ്ങളില്‍ ജീവിക്കട്ടെ.