21 ഡിസംബർ 2011

ഒരിക്കല്‍ക്കൂടി !!!

                       ചെന്നിറം ഏകിയ സൂര്യനും അതേറ്റുവാങ്ങിയ സന്ധ്യയും സുഗന്ധം ഏകിയ പൂക്കളും  അതേറ്റുവാങ്ങിയ കാറ്റും അലിയാന്‍ ആഗ്രഹിച്ച മണല്‍ത്തരിയും തഴുകിതലോടിയ തിരകളും പുണരുവാന്‍ ആഗ്രഹിച്ച മണ്ണും പുണര്‍ന്നുപുല്‍കിയ മഴയും കൂട്ടിനായി കരയുന്ന കിളിയും കൂടുകൂട്ടി നല്‍കുന്ന ഇണക്കിളിയും പ്രണയിക്കുവാന്‍ ആഗ്രഹിച്ച ഞാനും അതേകികരഞ്ഞ നിന്‍ ഹൃദയവും എല്ലാം എല്ലാം പറയുന്നു എനിക്ക് നിന്നോട് പ്രണയമാണെന്ന്. എന്നിട്ടും അതറിയാതെ നിന്‍ അധരം ചൊല്ലുന്നുവോ നിനക്ക് എന്നോട് കോപമാണെന്ന് .നിനക്കായ് ഞാന്‍ കാത്തുവച്ച പൂക്കളും പല്ലവികളും കാലാന്തരത്തില്‍ പൊലിഞ്ഞുപോയെങ്കിലും നിന്റെ ഓര്‍മകള്‍ നെഞ്ചിലേറ്റി ഞാനിന്നും നിന്‍ ഹൃദയവഴിയില്‍ കാത്തുനില്പൂ. ഒരിക്കല്‍ക്കൂടി, നിന്‍ വരവും പ്രതീക്ഷിച്ചുകൊണ്ട് ,
                                                                                                                    ഒരു ഹൃദയം ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ