എന്റെ പ്രീയപ്പെട്ടവളെ ,
നിന്നെ ഞാന്‍ എത്രകണ്ട് സ്നേഹിക്കുന്നെന്നോ. ഇനിയും പറയാത്ത നിന്‍ സ്നേഹത്തിനായ് ഒരുകുട്ട പൂവുമായ് നിന്‍ വഴികളില്‍ ഞാന്‍ കാത്തുനില്കുന്നു. പൂക്കള്‍ പൊലിഞ്ഞു, പൂച്ചെണ്ടുകള്‍ പിടഞ്ഞു. എന്നിട്ടും നീ മാത്രം എന്തിനെനോട് അകന്നുനില്കുന്നു . സമുദ്രം നിറഞ്ഞു നില്‍ക്കുന്നത് പോലെ, ആകാശം വിരിച്ചിട്ടിരിക്കുന്നത് പോലെ, എനിക്ക് നിന്നോട് പ്രണയമുണ്ട്. നിന്റെ ശബ്ദങ്ങള്‍ എന്റെ ഹൃദയത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. നിന്റെ ചിരികള്‍ എന്റെ കാതില്‍ നിറഞ്ഞു നില്കുന്നു. നിന്റെ മുഖംമാണ് എന്റെ കണ്ണുകളില്‍. നിന്നോടുള്ള പ്രണയമാണ് എന്റെ ഹൃദയത്തില്‍. എന്റെ പ്രാര്‍ത്ഥനകളില്‍ പോലും നീയുണ്ട്. ഈ നിലാവിനെയും അതിനു പുണരുവാന്‍ ഈ ഭൂമിയെയും സൃഷ്ട്ടിച്ച ദൈവം സ്നേഹമാണ് , പ്രണയത്തിന്റെ ജാലകമാണ്.
കാറ്റ് മരത്തോടു മന്ത്രിക്കുന്നു , മഴ ഭൂമിയോട് ചൊല്ലുന്നു, അലകള്‍ തീരത്തോട് പറയുന്നു, എന്റെ ഹൃദയം നിന്നോടും മൊഴിയുന്നു. എല്ലാം ഒന്ന് തന്നെ -"എനിക്ക് നിന്നോട് പ്രണയമാണെന്ന്. സന്ദ്യയുടെ മൂര്‍ധാവില്‍ സൂര്യന്‍ ചാലിച്ചിട്ട നിറം നമ്മുടെ ഹൃദയത്തിന്റെ നിറമാണ് . നിന്റെ മൂര്‍ധാവില്‍ തൊടുവാനായ് ഞാന്‍ കാത്തുവച്ച നിറം. നിന്റെ ചെഞ്ചുണ്ടിനാല്‍ എന്റെ ഹൃദയത്തില്‍ പുഞ്ചിരിയാല്‍ തീര്‍ത്ത നിന്‍ പ്രണയത്തിന് ചുവന്ന റോസാപൂവിന്റെ മണമാണ്. സത്യമായ എന്റെ പ്രണയത്തെ തോട്ടല്ലാതെ ഞാന്‍ ഇനി എങ്ങനെ പറയുവാന്‍ , 'എനിക്ക് നിന്നോട് പ്രണയമാണ് '.നിന്റെ ഇഷ്ട്ടം നീ ഇനിയും എന്നോട് പറയാത്തതെന്തെ? ഇതു വായിക്കുമ്പോള്‍ നിന്റെ ഹൃദയമിടിപ്പിന്റെ താളം മുറുകിയെങ്കില്‍, നിന്റെ കണ്ണുകള്‍ ഈ വരികള്‍ക്കിടയില്‍ ഓടിയെങ്കില്‍, അവ പോലും പറയുന്നു പ്രീയെ നിനക്ക് എന്നോട് പ്രണയമാണെന്ന്. ആ പ്രണയം ഒരു പുഞ്ചിരിയായ്, ഒരു പൂവായ് നീ എനിക്ക് തരില്ലേ? ആ പ്രണയപുഷ്പം എനിക്കുവേണം. ഒരിക്കലും വാടാത്ത പുഷ്പമായ് എന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്കാന്‍ .
എന്ന്,
നിന്നെ സ്നേഹിക്കുന്ന ഹൃദയം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ