04 ജൂലൈ 2014

മാവോ പ്രീയപ്പെട്ട മാവോ

                            മാവോ എന്ന് ഞങ്ങള്‍ സ്നേഹത്തോടെ വിളിക്കുന്ന ഞങ്ങളുടെ പ്രീയ സുഹൃത്തെ, നിന്നെ കണ്ടിട്ടുതന്നെ എത്രനാളായളിയ. നിന്നെ വിളിക്കാന്‍ മൊബൈല്‍-നമ്പര്‍ എന്‍റെ കൈയിലുണ്ടങ്കിലും നിന്നോട് പറയാനുള്ളത് കുറച്ചെങ്കിലും ഈ ബ്ലോഗ്‌വഴി പറയണം എന്ന് തോന്നി. നിനക്ക് പ്രത്യേകിച്ചും ബ്ലോഗുകള്‍ വായികുന്നത് ഇഷ്ടമാണല്ലോ. നമ്മള്‍ ഒരുമിച്ച് പഠിച്ചിരുന്ന സമയത്ത് പരീക്ഷാകാലം ആകുമ്പോള്‍ ചിന്താമഗ്നനായി ഹോസ്റ്റല്‍ വരാന്തയിലൂടെ ഉലാത്തുന്ന നിന്നെ ഓര്‍ക്കുബോള്‍ വിസ്മയസിദ്ധാന്തങ്ങള്‍ പഠിപ്പിച്ച നമ്മുടെ ഹോസ്റ്റല്‍-കാലം ഓര്‍മ്മയില്‍ വരും.ഞാനും നീയും നിന്റോയും ക്രിസ്റ്റിനും ഒക്കെകൂടി ഹോസ്റ്റലില്‍ ചെയ്തുകൂട്ടിയ വികൃതികള്‍, സോമന്‍റെ ഒളിപ്പോരുകള്‍. ഒക്കെകൂടി ഒരു നല്ലകാലം എഴുതിതള്ളി. എന്‍റെ ഈ ബ്ലോഗ്‌ തുടങ്ങാന്‍തന്നെ നീയാണ് പറഞ്ഞത്. ഇപ്പോള്‍ കുറേക്കാലം കഴിഞ്ഞപ്പോള്‍ നീ ഇതെവിടെയാണളിയ. എന്ന് കുറേ കൂട്ടുകാരോടൊപ്പം ഒത്തുകൂടിയപ്പോള്‍ ജിഷ്ണു, നിന്നെ ഓര്‍കാതിരികുന്നത് എങ്ങനെയാട. 'ഉണ്ടവന് ഒരു പായ കിട്ടാഞ്ഞ്, ഉണ്ണാഞ്ഞവന് ഒരു ഇല കിട്ടാഞ്ഞ്' എന്ന് പറഞ്ഞ അവസ്ഥയാണ് നമ്മുക്ക്. ജോലി കിട്ടിയവര്‍കും കിട്ടാനുള്ളവര്‍കും അവരവരുടെ വിഷമതകള്‍. ഇനിയും കൂട്ടുകള്‍ പിരിയും. ഇന്നു കണ്ടുമുട്ടിയ കൂട്ടുകാര്‍ ഒക്കെയും ഈ വിശാലമായ ലോകത്തിലെവിടെയൊക്കെയോ പോയി നിലയുറക്കും. ചിതറിയോടിയ ഒരു ജനതയെപ്പോലെ. പക്ഷെ നാം തോറ്റവരല്ല. കാരണം നമ്മുടെയെല്ലാം സൗഹൃതം വിരിച്ചിട്ട ആകാശത്തിലെ വിതറിയിട്ട നക്ഷത്രങ്ങള്‍-പോലെയാണ്. അതു ചിതറി കിടക്കുമ്പോഴും ദീപ്തമായ കിരണങ്ങളാല്‍ അവ പരസ്പരം ബന്ധപ്പെട്ടിരികുന്നു. ഓര്‍മ്മയില്‍ സുഖമുള്ള സൗഹൃതം നിറച്ച ഞങ്ങളുടെ പ്രിയ മാവോ, നിനക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു. വീണ്ടും കാണുംവരെ ഓര്‍മ്മയില്‍ ജീവിക്കാം എന്ന് ആശംസിച്ചുകൊണ്ട്,
സ്വന്തം സുഹൃത്ത്,                         
യെബാലന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ